സുരക്ഷാ പദ്ധതി 2019 ന്റെ ആദ്യ ഘട്ട ആനുകൂല്യ വിതരണം

കെ.എം.സി.സി സൗദി നാഷണൽ കമ്മറ്റി സാമൂഹ്യ സുരക്ഷാ പദ്ധതി 2019 ന്റെ ആദ്യ ഘട്ട ആനുകൂല്യ വിതരണത്തിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം 27-04-2019 ശനിയാഴ്ച രാവിലെ പത്ത് മണിക്ക് പാണക്കാട് വെച്ച് നടന്നു. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിനിടയിൽ മരണപ്പെട്ട ഏഴ് അംഗങ്ങളുടെ കുടുംബങ്ങൾക്കുള്ള ആനുകൂല്യ വിതരണത്തിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിച്ചു.


മരണപ്പെട്ട അംഗങ്ങളുടെ ഓരോ കുടുംബത്തിനും ആറ് ലക്ഷ രൂപ വീതവും, മാരക രോഗങ്ങൾ കണ്ടെത്തിയ അമ്പതോളം പേർക്ക് ചികിത്സാ ആനുകൂല്യങ്ങളുമടക്കം അറുപത് ലക്ഷത്തോളം രൂപയാണ് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്തത്.

 പിന്നീട് ഓരോ കുടുംബത്തിന്റെയും ആനുകൂല്യങ്ങൾ അവരവരുടെ വീടുകളിൽ കമ്മറ്റി എത്തിച്ച് നൽകി.