സുരക്ഷാ പദ്ധതിയിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കുന്നതെങ്ങനെ?

സൗദി കെ.എം.സി.സി നടത്തി വരുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ നിന്നും ആനുകൂല്യങ്ങൾ നൽകുന്നത് സുരക്ഷാ പദ്ധതിയുടെ അതാത് വർഷത്തെ അംഗങ്ങൾക്ക് / അല്ലെങ്കിൽ അവർ നിർദ്ദേശിച്ചിട്ടുള്ള അവകാശികൾക്ക് മാത്രമാണ്.


സുരക്ഷാ പദ്ധതി , ആനുകൂല്യ അപേക്ഷ , ആവശ്യമായ രേഖകള്‍:- 

മരണം :

1/ സുരക്ഷാ പദ്ധതി അപേക്ഷാ ഫോറം കോപ്പി

2/ ഇഖാമ കോപ്പി / പാസ്പ്പോര്‍ട്ട് കോപ്പി front – back –  pages and last exit seal page (in case of death in India)

3/ ഡെത്ത് സര്‍ട്ട്ഫിക്കേറ്റ് കോപ്പി

4/ മരണം ആശുപത്രിയില്‍ വെച്ചാണെങ്കില്‍ ആശുപത്രിയിലെ മരണം സംബന്ധിച്ച മെഡിക്കല്‍ രേഖ

5/ അവകാശിയുടെ പേരിലുള്ള ബാങ്ക് അക്കൌണ്ട് കോപ്പി

6/ നാട്ടില്‍ ബന്ധപ്പെടാനുള്ള നമ്പര്‍ 

7/ അവകാശിയുടെ ഏതെങ്കിലും ഒരു ഐഡി കോപ്പി. 

      

ചികിത്സാ ആനുകൂല്യം:

1/ ഇഖാമ അല്ലെങ്കില്‍ പദ്ധതി കൂപ്പണ്‍ കോപ്പി

2/ ചികിത്സ നടത്തിയ വിവരങ്ങള്‍ അടങ്ങുന്ന ആശുപത്രിയിലെ ADMISSION –അല്ലെങ്കില്‍  DISCHARGE SUMMARY  റിപ്പോര്‍ട്ടുകളുടെ കോപ്പി, അതുമല്ലെങ്കില്‍ രോഗവിവരങ്ങള്‍ പൂര്‍ണ്ണമായും രേഖപ്പെടുത്തിയ മെഡിക്കല്‍ സര്‍ട്ട്ഫിക്കേറ്റ്.

(മരുന്നിന്‍റെ ബില്ലോ ആശുപത്രിയില്‍ പണമടച്ച ബില്ലുകളോ, ലാബ് റിപ്പോര്‍ട്ടുകളോ ആവശ്യമില്ല)

3/ അവകാശിയുടെ പേരിലുള്ള ബാങ്ക് അക്കൌണ്ട് പാസ്‌ ബുക്ക് കോപ്പി

4/ നാട്ടില്‍ ബന്ധപ്പെടാനുള്ള നമ്പര്‍ 

                     

** മുകളില്‍ പറഞ്ഞ രേഖകള്‍ ഒന്നിച്ച് kmccsaudi@gmail.com എന്ന വിലാസത്തിലോ 8075580007 എന്ന വാട്സ്ആപ്പ് നമ്പറിലോ അയക്കാവുന്നതാണ്. ഭാഗികമായി അയക്കുന്ന അപേക്ഷകളില്‍ കമ്മറ്റിക്ക് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല. അയക്കുന്ന രേഖകൾ പ്രിന്റ് എടുത്ത് വായിക്കാൻ കഴിയുന്ന രൂപത്തിൽ വ്യക്തത ഉള്ളതായിരിക്കണം.

 

** മരണാനന്തര ആനുകൂല്യത്തിനുള്ള അപേക്ഷ നിര്‍ബന്ധമായും അതാത് സെന്‍ട്രല്‍ കമ്മറ്റികള്‍ തന്നെ അയച്ചു തരേണ്ടതാണ്.

 

**ചികിത്സാ ആനുകൂല്യത്തിന്‍റെ കാര്യത്തില്‍ , അപേക്ഷകന്‍ നാട്ടില്‍ ചികിത്സയിലാണെങ്കില്‍, കമ്മറ്റികള്‍ കയ്യിലുള്ള രേഖകള്‍ അയച്ചു തന്നാല്‍ ബാക്കി രേഖകള്‍ ഉപസമിതി നേരിട്ട് ബന്ധപ്പെട്ട് ശേഖരിച്ച് ആനുകൂല്യം നല്‍കാന്‍ വേണ്ടത് ചെയ്യുന്നതാണ്.

 

** ഏതെങ്കിലും സെന്‍ട്രല്‍ കമ്മറ്റികള്‍ക്ക്, അവര്‍ക്ക് കീഴിലുള്ള മെമ്പര്‍മാര്‍ക്ക് ചികിത്സാ ആനുകൂല്യം നല്‍കുന്നത് അതാത് സെന്‍ട്രല്‍ കമ്മറ്റികള്‍ നേരിട്ട് അപേക്ഷ നല്‍കിയാല്‍ മാത്രം കൊടുത്താല്‍ മതി എന്ന് അഭിപ്രായമുണ്ടെങ്കില്‍ നാഷണല്‍ കമ്മറ്റിക്ക് സംഘടന പാസ്സാക്കിയ തീരുമാനം ഔദ്യോഗികമായി  അറിയിച്ചാല്, പ്രസ്തുത കമ്മറ്റികള്‍ ഔദ്യോഗികമായി അയച്ച് തരുന്ന അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. അങ്ങിനെ നിര്‍ബന്ധമില്ലാത്ത കമ്മറ്റികളുടെ കാര്യത്തില്‍ ഏത് മെമ്പര്‍ നേരിട്ട് അപേക്ഷ തന്നാലും  പരിഗണിക്കുന്നതാണ്.

 

ആരില്‍ നിന്ന് ആനുകൂല്യ അപേക്ഷ സ്വീകരിച്ചാലും, ആനുകൂല്യം നല്‍കുന്നതിന് മുന്‍പായി സുരക്ഷാ പദ്ധതിയുടെ ഒഫീഷ്യല്‍ ഗ്രൂപ്പിലൂടെ ഔദ്യോഗികമായി കമ്മറ്റികളെ വിവരം അറിയിക്കുന്നതാണ്. ഗ്രൂപ്പിലുള്ള ബന്ധപ്പെട്ട നേതാക്കള്‍ സെന്‍ട്രല്‍ ജില്ലാ ഏരിയാ കമ്മറ്റികള്‍ക്ക് വിവരങ്ങള്‍ അതാത് സമയം കൈമാറേണ്ടതാണ്. (വ്യക്തിപരമായി ആരേയും അറിയിക്കാന്‍ സമിതിക്ക് കഴിയുന്നതല്ല).

 

സുരക്ഷാ പദ്ധതിയില്‍ അംഗമായ ശേഷം കണ്ടെത്തുന്ന കാന്‍സര്‍, കിഡ്നി ഫെയിലിയര്‍, ഹാര്‍ട്ട് സര്‍ജറി, അപകടങ്ങള്‍ എന്നിവക്കാണ് നാഷണല്‍ കമ്മറ്റി സുരക്ഷാ പദ്ധതിയില്‍ നിന്നും ചികിത്സാ സഹായം നല്‍കുന്നത്. ഇതര അസുഖങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനം നാഷണല്‍ കമ്മറ്റിയുടെതായിരിക്കും.